Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payyambalam

  പയ്യാമ്പലത്ത് കടലിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

 

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ ശനിയാഴ്ച അപകടത്തിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ മറൈൻ എൻഫോഴ്‌സ്‌മെന്‍റ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ബംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശി സന്തോഷ് കുമാർ(20) ആണ് അപകടത്തിൽപെട്ട് മരിച്ചത്. മൃതദേഹം കർണാടകയിലേക്ക് കൊണ്ട് പോയി.

ശനിയാഴ്ച വൈകുന്നേരം കൊച്ചിയിൽനിന്ന് എത്തിച്ച കോസ്റ്റ് ഗാർഡിന്‍റെ ചെറുവിമാനം ഉപയോഗിച്ചും രാത്രിവരെ തെരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ മുതൽ അഴീക്കൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്‍റ്, ഡിടിപിസി ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.

ശനിയാഴ്ച സന്തോഷ് കുമാറിന്‍റെ കൂടെ തിരയിൽപ്പെട്ട മനോജിനെ ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. വേലിയേറ്റ സമയത്താണ് പയ്യാമ്പലത്ത് നാലംഗസംഘം കടലിലേക്കിറങ്ങിയത്. കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച ശേഷം പയ്യാമ്പലം ബീച്ച് സന്ദർശിക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

Latest News

Corehub Up